Wednesday, September 24, 2008

ജാതി ഇരകളൂടെയും വേട്ടക്കാരുടേയും

ഇത് മംഗലാപുരം അക്രമത്തില്‍ പ്രതിഷേധിച്ച് മാനന്തവാടിയില്‍ കണ്ട ഒരു പോസ്റ്റര്‍..
ഗുജറാത്തില്‍ വേട്ടയാടപ്പെട്ടത് മുസ്ലീങ്ങള്‍..ഒറീസ്സയിലും കര്‍ണ്ണാടകത്തിലും ഇരകള്‍ ക്രിസ്ത്യാനികള്‍..നന്ദിഗ്രാമില്‍ കര്‍ഷകര്‍...ചെങ്ങറയിലും,മുത്തങ്ങയിലും ആദിവാസികള്‍...
അപ്പോള്‍ മനുഷ്യരാരാണ് കൂട്ടരേ..?
ജാതി ഇരകള്‍ക്ക് മാത്രമോ? വേട്ടക്കാരുടെ ജാതി മനസ്സ് എന്താണ്?

6 comments:

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

വേട്ടക്കാരുടെ ജാതി മനസ്സ് എന്താണ്?

അന്യന്‍ said...

വേട്ടക്കാര്‍ക്ക്‌ ജാതിയില്ല സുനില്‍..
അവര്‍ക്ക്‌ മതമോ ജാതിയോ
ദേശീയബോധമോ ഇല്ല...
രാഷ്ട്രീയമുതലെടുപ്പിനും
രാഷ്ട്രവഞ്ചനയ്ക്കും
കളമൊരുക്കാന്‍
അവര്‍ക്ക്‌ രക്തസാക്ഷികളെ
ആവശ്യമുണ്ട്‌...
മതവികാരമെന്ന അനാവശ്യകതയുടെ
പേരില്‍ പിടഞ്ഞുവീഴുന്ന
നിരപരാധികളുടെ ചോരയ്ക്ക്‌
ചുവപ്പ്‌ പോരെന്ന്‌ അവര്‍
ഒളിഞ്ഞും പറഞ്ഞും പറയുന്നു....
പക്ഷെ അതൊന്നും തിരിച്ചറിയാന്‍
പ്രബുദ്ധരെന്ന്‌ അവകാശപ്പെടുന്ന
സുന്ദരവിഡ്ഡികള്‍ക്ക്‌ സാധിക്കുന്നില്ല..
കഷ്ടം എന്നല്ലാതെ എന്തു പറയാന്‍...അല്ലേ..?

ശിവ said...

താങ്കളുടെ ചിന്ത നന്നായി...അപ്പോള്‍ ഈ മനുഷ്യര്‍ ആരാ?

തോന്ന്യാസി said...

ഇവിടെ ജാതികളും മതങ്ങളും മാത്രമേയുള്ളൂ......

മനുഷ്യരില്ല, ഇതും പോലും അറിയാതെയാണോ...........

വല്യോന് said...

sunil chetta....
nghan riyas
manassilayyo....
blog academyil vech kandirunnu

enthu patti ippol
vilikkarillallo...

pinne post kollatto..
nghan thalkalathekku boologhathu ninnu vittu nilkkunnu

anyan chettante abhiprayathe
pinthunakkunnu

best wishes..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇവിടെ മനുഷ്യന്മാരില്ലാത്തതല്ലേ കുഴപ്പം?

നമ്മള്‍ ഹിന്ദുവും, ക്രിസ്ത്യാനിയും, മുസല്‍മാനും, കമ്മ്യൂണിസ്റ്റും, കോണ്‍ഗ്രസ്സും, ബി ജെ പിയും അല്ലേ?

വേട്ടക്കാര്‍ക്ക് ഒരേ ജാതിയേയുള്ളൂ, അത് ഏത് വിഭാഗത്തില്‍ പെട്ടവരായാലും വേട്ടക്കാരെന്ന ജാതി. ഇരകള്‍ക്കോ? അത് തരം പോലെ ചാര്‍ത്തിക്കൊടുക്കാം.